Today: 12 Aug 2022 GMT   Tell Your Friend
Advertisements
(പൂ)വാലന്റീന്‍സ് ദിനം ; ഫെബ്രുവരി 14 പ്രണയത്തിന്റെ വസന്ത നാള്‍
വര്‍ഷത്തിലൊരിയ്ക്കല്‍ ആഗതമാകുന്ന പ്രണയത്തിന്റെ വസന്ത ദിനം വാലനൈ്റന്‍സ് ഡേ പുതിയ തലമുറയുടെ ആധുനിക ലോകത്തിന്റെ നിലക്കണ്ണാടിയാണ്. കാമുകികാമുകന്മാരുടെ പ്രണയാവേശത്തിന്റെ പടുതിരി തെളിയുന്ന പരസപരം ഹൃദയങ്ങള്‍കൊണ്ടു മുത്തങ്ങള്‍ പകരുന്ന പ്രണയത്തിന്റെ പ്രാര്‍ത്ഥനാ ദിനം. ഹൃദയങ്ങളുടെ പരസ്പര വികാരം പ്രണയമായി പൂത്തുലയുന്ന നിമിഷങ്ങളില്‍ പുരുഷനു സ്ത്രീയോട് (നേരെ മറിച്ചും) തോന്നുന്ന പ്രകടമാകുന്നതും അല്ലാത്തതുമായ വീര്‍പ്പുമുട്ടല്‍ ഊഷമളമായി പരിണമിക്കുന്നു പ്രിയപ്പെട്ട മനസുകളില്‍.

(പൂ)വാലന്റീന്‍സ് ഡേ.. .. .. പ്രത്യേകതയുടെ പ്രത്യേകതയില്‍ തിളങ്ങുന്നു.ആധുനിക ലോകം ആഘോഷപ്പെരുമഴയാക്കി മാറ്റുന്നു.

പ്രണയം ഹൃദയത്തിന്റെ വാതിലില്‍ മുട്ടുമ്പോള്‍ അറിയാതെ തുറക്കുമോ പ്രിയ മാനസങ്ങള്‍ ?. തുറക്കട്ടെ എന്നാശംസിയ്ക്കുന്നു. മിക്കപ്പോഴും മുറിവേറ്റവന്റെ/ മുറിവേറ്റവളുടെ വാക്കാണ് പ്രണയത്തെ വളര്‍ത്താന്‍ സഹായിക്കുന്നത്.

പ്രണയം ആത്മാവിന്റേയും ശരീത്തിന്റേയും വിശപ്പാണ്. അതിന്റെ ശരീരശാസ്ത്രവും സാമൂഹ്യശാസ്ത്രവും മനശാസ്ത്രവുമൊക്കെ നൂറ്റാണ് ടുകളായി ഗവേഷകര്‍ പഠനവിഷയമാക്കുകയും ചെയ്തു. എന്നാല്‍ വാലനൈ്റന്‍ എന്ന പ്രണയദിനം ഒരു കൊണ്ടാടപ്പെടലായി, ആഘോഷത്തിന്റെ പരിവേഷം ചാര്‍ത്തിയത് വിഷയീഭവിച്ചത് അടുത്തിടെയാണ്. വാലനൈ്റന്‍ ദിനം സാധാരണക്കാര്‍ക്ക് അപരിചിതമായത് മറ്റ് പലതും പോലെ ചിരപരിചിതമായി. വിപണിയുടെ വിരല്‍ത്തുമ്പില്‍ ഇപ്പോള്‍ പലതരത്തില്‍ പലരൂപത്തില്‍ പല ഭാവത്തില്‍ പല നിറങ്ങളില്‍ വാലനൈ്റന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പൈങ്കിളിത്തം നിറഞ്ഞ വാക്കുകളില്‍ ആടയാഭരണങ്ങളിഞ്ഞ്് പ്രണയദിനത്തെ നമ്മുടെ മുന്നില്‍ കൊണ് ടുവെയ്ക്കുന്നു എന്നര്‍ത്ഥം.

ആഗോളവല്‍ക്കരണമാണ് ഈ ആഘോഷത്തെ ലോകമെമ്പാടും ജനപ്രിയമാക്കിയത്. വിപണിയുടെ താല്പര്യങ്ങള്‍ തന്നെയാണ് ഇത്തരം ആഘോഷങ്ങള്‍ക്കു പിന്നിലുള്ളതും. പ്രണയത്തിന്റെ ആത്മാനുഭവത്തിനപ്പുറം ശരീരത്തിന്റെ ലോലാസക്തികളെ ഉണര്‍ത്തുന്നതിനുള്ള വിപണി കേന്ദ്രിതമായ കച്ചവട തന്ത്രങ്ങളാണ് മാധ്യമങ്ങളും മറ്റും ചേര്‍ന്ന് നടത്തിക്കൊണ് ടിരിക്കുന്നത്. ഗ്രീറ്റിംഗ്സ് കാര്‍ഡു മുതല്‍ വലിയ സമ്മാനങ്ങള്‍ വരെ ഈ ദിവസങ്ങളുടെ ഓര്‍മ്മപ്പെടുത്തലിനായി വില്പന നടത്തുന്നു. കോടിക്കണക്കിനു ഡോളര്‍ വിലമതിക്കുന്ന റോസാ പുഷ്പങ്ങളാണ് പലസ്ഥങ്ങളിലായി വില്‍ക്കപ്പെടുന്നത്.

രണ് ട് മില്യണ്‍ ഡോളര്‍ വിലവരുന്ന റോസാ പുഷ്പങ്ങളാണ് ബാംഗ്ളൂരില്‍ നിന്ന് യൂറോപ്പിലേക്ക് മാത്രം കപ്പലില്‍ കൊണ് ടുപോയത്. റോസാ പുഷ്പത്തിന്റെ മാത്രം കാര്യമാണിതെന്ന് ഓര്‍മ്മിക്കണം.

വാലനൈ്റന്‍ പ്രണയദിവസമാകുന്നത് രസകരമായ കഥയാണ്.ചരിത്രം പറയുന്ന വാലനൈ്റന്‍സ് ഡേയുടെ ചുരുള്‍ നിവര്‍ത്തപ്പെടുന്നത് ഇങ്ങനെയാണ്.

പ്രണയത്തിന്റെ ആത്മാവറിഞ്ഞ് കണ്ടെത്തിയ പുരോഹിതന്റെ ഓര്‍മ്മയെന്നതും കാവ്യനീതിപോലെ മനോഹരം. കവികള്‍ ഇതേക്കുറിച്ച് മനോഹരമായ കവിതകള്‍ എഴുതിയിട്ടുണ്ട്. വിവാഹങ്ങള്‍ നിരോധിയ്ക്കപ്പെട്ട കാലത്ത് അത് രഹസ്യമായി നടത്തിക്കൊടുത്തതിന് ജീവന്‍ വെടിയേണ് ടി വന്ന റോമന്‍ പുരോഹിതനാണ് വാലനൈ്റന്‍. അദ്ദേഹത്തെ വധിച്ചത് ഒരു ഫെബ്രുവരി 14 നായിരുന്നു.

മൂന്നാം നൂറ്റാണ്ടില്‍ റോമിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. റോമന്‍ ചക്രവര്‍ത്തിയായ ക്ളോഡിയസിന്റെ ഭരണകാലത്ത് സൈന്യത്തില്‍ ചേരാന്‍ യുവാക്കളെ കിട്ടാതിരുന്നതിനാല്‍ പ്രണയവും വിവാഹവുമെല്ലാം നിരോധിച്ചു. എന്നാല്‍ രാജശാസനകളെ അവഗണിച്ച് നാട്ടില്‍ രഹസ്യമായി വിവാഹങ്ങള്‍ നടന്നിരുന്നു.വാലനൈ്റനായിരുന്നു എല്ലാ വിവാഹങ്ങളുടേയും പുരോഹിതന്‍. ഒടുവില്‍ സംഭവം രാജാവിന്റെ ചെവിയിലുമെത്തി. വാലനൈ്റന്‍ വിചാരണയ്ക്കു വിധേയനായപ്പോള്‍ സ്നേഹിക്കുന്നവരെ ഒന്നിപ്പിക്കാക തന്റെ കടമയാണെന്ന് അദ്ദേഹം ഏറ്റുപറഞ്ഞു. വാലനൈ്റന് മരണശിക്ഷ വിധിച്ച് ജയിലിലടച്ചു. ആ ജയിലിലെ ജയിലറുടെ മകള്‍ അഗസ്റൈ്റന്റെ വിവാഹം നടത്തിയതും വാലനൈ്റനായിരുന്നു. വാലനൈ്റനെ കാണാന്‍ അവള്‍ എന്നും തടവറയിലെത്തി.

ഏകാന്തമായ തടവറ ജീവിതത്തില്‍ അഗസ്റൈ്റന്റെ സൗഹൃദം വാലനൈ്റന് സന്തോഷദായകമായിരുന്നു. ശിക്ഷാവിധി നടപ്പാക്കുന്നതിന് തലേദിവസം അദ്ദേഹം അഗസ്റൈ്റന് എഴുതി: അടുത്ത നാള്‍ ഞാന്‍ മരിക്കും. പക്ഷേ വിധിയില്‍ എനിക്കു ദുഃഖമില്ല. സാമ്രാജ്യങ്ങള്‍ തകരും. രാജാക്കന്‍മാര്‍ ഇല്ലാതാകും. പക്ഷേ, സ്നേഹം അതെന്നും നിലനില്‍ക്കും. ഈ തടവറയില്‍ ഒരാശ്വാസമായി കടന്നുവന്ന സോദരീ നിനക്കു നന്‍മ നേരുന്നു സ്നേഹത്തോടെ സ്വന്തം വാലനൈ്റന്‍.

കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ പോപ്പ് ഗെലേസിയസ് ഈ ദിനം വാലനൈ്റന്റെ ഓര്‍മ്മദിനമായി പ്രഖ്യാപിച്ചു. പ്രണയത്തിന്റെ അവിസ്മരണീയ സ്മാരകമായി വാലനൈ്റന്‍ നമ്മുടെ കൂടെ ഇന്നും സഞ്ചരിക്കുന്നു.

സൗദി അറേബ്യപോലുള്ള പരമ്പരാഗത മുസ്ളീം രാജ്യങ്ങളില്‍ വാലനൈ്റന്‍ ദിനാഘോഷം ഇപ്പോള്‍ നിരോധിച്ചിട്ടുണ് ട്.


Photo #2 - Europe - Samakaalikam - Valentinesday_feb_14
 
Photo #3 - Europe - Samakaalikam - Valentinesday_feb_14
 
Photo #4 - Europe - Samakaalikam - Valentinesday_feb_14
 
- dated 14 Feb 2021


Comments:
Keywords: Europe - Samakaalikam - Valentinesday_feb_14 Europe - Samakaalikam - Valentinesday_feb_14,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
3820221population
യൂറോപ്പിന്റെ ജനസംഖ്യാ ഘടന മാറിമറിയുന്നു
തുടര്‍ന്നു വായിക്കുക
12520221schengen
ഷെങ്കന്‍ രാജ്യങ്ങളില്‍ അതിര്‍ത്തി നിയന്ത്രണം എവിടെയൊക്കെ? എന്തുകൊണ്ട്?
തുടര്‍ന്നു വായിക്കുക
11320222william
യുദ്ധത്തിനിടയിലും വംശീയത വിടാതെ വെള്ളക്കാര്‍
തുടര്‍ന്നു വായിക്കുക
karfritaggoodfriday
ലോകം ഇന്ന് ദുഖ:വെള്ളി സ്മരണയില്‍
മാനവരക്ഷയുടെ ദു:ഖവെള്ളി ലോകം ഇന്ന് സ്മരിക്കുന്നു. ലോകരക്ഷയ്ക്കായി അവതരിച്ച ദൈവപുത്രന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മയില്‍ ൈ്രകസ്തവര്‍ ദുഖവെളളി ആചരിക്കുന്നു. ... തുടര്‍ന്നു വായിക്കുക
42202110vaccine
പാശ്ചാത്യ ലോകത്തിനു മേല്‍ വാക്സിന്‍ വിവേചനത്തിന്റെ നിഴല്‍
തുടര്‍ന്നു വായിക്കുക
151220204xmas
കോവിഡ് കാലത്തെ ക്രിസ്മസും പുതുവര്‍ഷവും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us