Today: 12 Aug 2022 GMT   Tell Your Friend
Advertisements
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മികച്ച ചിത്രം, നടന്‍ ജയസൂര്യ,നടി അന്ന ബെന്‍
Photo #1 - India - Cinema - 51th_kerala_film_awards
തിരുവനന്തപുരം: 51ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് മികച്ച ചിത്രം. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള പുരസ്കാരം നേടി. കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്‍ ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനും നടിക്കും ഒരു ലക്ഷം രൂപ വീതവും ശില്‍പ്പവും പ്രശസ്തിപത്രവും ലഭിക്കും. എന്നാല്‍ നിര്‍മാതാവിനും സംവിധായകനും രണ്ടുലക്ഷം രൂപ വീതവും ശില്‍പ്പവും പ്രശസ്തി പത്രവുവുമാണ് ലഭിക്കുക.ജോമോന്‍ ജേക്കബ്, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍, ഡിജോ അഗസ്ററിന്‍ എന്നിവരാണ് നിര്‍മാതാക്കള്‍. സെന്ന ഹെഡ്നേ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയമാണ് മികച്ച രണ്ടാമത്തെ ചിത്രം. പുഷ്കര മല്ലികാര്‍ജുനയ്യയാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ് ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം. സിദ്ധാര്‍ത്ഥ് ശിവയാണ് മികച്ച സംവിധായകന്‍ (ചിത്രം~എന്നിവര്‍).ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുധീഷ് മികച്ച സഹനടനുള്ള പുരസ്കാരം നേടി. ശ്രീരേഖയാണ് മികച്ച സ്വഭാവനടി (ചിത്രം~വെയില്‍). ബൊണാമിയാണ് കുട്ടികളുടെ മികച്ച ചിത്രം.

മികച്ച ഗാനരചയിതാവ് അന്‍വര്‍ അലി, മികച്ച സംഗീത സംവിധായന്‍~എം ജയചന്ദ്രന്‍ (ചിത്രം ~ സൂഫിയും സുജാതയും), മികച്ച പിന്നണി ഗായകന്‍ ~ ഷഹബാസ് അമന്‍, മികച്ച പിന്നണി ഗായിക~ നിത്യ മാമന്‍ വാതുക്കല് വെള്ളരിപ്രാവ് (ചിത്രം ~ സൂഫിയും സുജാതയും ).

ആണ്‍കോയ്മയുടെ നിര്‍ദ്ദയമായ അധികാര പ്രയോഗങ്ങളെ ഒരു പെണ്‍കുട്ടിയുടെ ദൈനംദിന ജീവിതാനുഭവങ്ങളിലൂടെ അതിസൂക്ഷമമായി അടയാളപ്പെടുത്തിയ ചിത്രമാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെന്ന് ജൂറി അഭിപ്രായപ്പെട്ടു.

മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. സുഹാസിനി മണിരത്നമാണ് ജൂറി അധ്യക്ഷ. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ജൂറി അംഗമാണ്. പുരസ്കാരത്തിനായി 80 സിനിമകളാണ് സമര്‍പ്പിക്കപ്പെട്ടത്. പ്രാഥമികവും സൂക്ഷ്മമായ വിലയിരുത്തലുകള്‍ക്കു ശേഷം 24 ചിത്രങ്ങളാണ് അന്തിമ വിധി നിര്‍ണയത്തിനായി തെരഞ്ഞെടുത്തത്. വ്യത്യസ്തമായ പ്രമേയങ്ങളും ആവിഷ്കാരങ്ങളും ഉള്‍പ്പെട്ടിരുന്ന. 38 ഓളം വരുന്ന നവാഗത സംവിധായകരുടെ ചിത്രങ്ങളുണ്ടായി.
- dated 16 Oct 2021


Comments:
Keywords: India - Cinema - 51th_kerala_film_awards India - Cinema - 51th_kerala_film_awards,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us