Advertisements
|
ഡബ്ള്യുഎംസി ഗ്ളോബല്‍ വിമന്‍സ് ഫോറം സ്വയം തൊഴില്‍ പരിശീലന പദ്ധതി ആരംഭിച്ചു
സ്വന്തം ലേഖകന്‍
ലണ്ടന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ സ്വയം തൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമായ സംയുക്ത സമ്മേളനം പൂന്തുറ ചെറു രശ്മി സെന്ററില്‍ നടത്തി. ഓരോ വര്‍ഷവും നാല്പതോളം മത്സ്യ തൊഴിലാളി കുടുബങ്ങള്‍ക്ക് ഉപജീവനമാര്‍ഗം തെളിയിച്ചു കൊടുക്കുന്നതിനുള്ള ഒരു പദ്ധതിയാണിത്. വനിതകള്‍ക്ക് തയ്യല്‍ പരിശീലനം നല്കി, അവരെ സ്വയം പര്യപ്തമാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ഇത് ഒരു തുടര്‍ പദ്ധതിയായി വിഭാവനം ചെയ്തിരിക്കുന്നു. 2021ല്‍ ഗതാഗത മന്ത്രിയും സ്ഥലം എം എല്‍ എ യും ആയ അഡ്വ. ആന്റണി രാജു ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഇക്കഴിഞ്ഞ മെയ് മാസം നടന്ന സംയുക്ത സമ്മേളനത്തില്‍ ചാരിറ്റിക്ക് നേതൃത്വം കൊടുക്കുന്ന വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ളോബല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ മേഴ്സി തടത്തില്‍, ഗ്ളോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ.വിജയലക്ഷ്മി, യൂറോപ്പ് റീജിയന് ചെയര്മാന് ജോളി തടത്തില്‍ എന്നിവരെ യോഗം പൊന്നാട നല്കി ആദരിച്ചു. യോഗത്തില്‍ പൂന്തുറ ചെറു രശ്മി സെന്റര്‍ ഡയറക്ടര്‍ സിസ്ററര് മേഴ്സി മാത്യു അദ്ധ്യഷത വഹിച്ചു. ഇതു വരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുകയും, ഇങ്ങനെ ഒരു പദ്ധതിക്കു നേതൃത്വം കൊടുക്കുന്ന മേഴ്സി തടത്തിലിനെ അഭിനന്ദിക്കുകയും, വേള്‍ഡ് മലയാളി കൗണ്‍സിലിനെ നന്ദി അറിയിക്കുകയും ചെയ്തു. തൊഴില്‍ അഭ്യസിച്ചു സ്വയം പര്യാപ്ത നേടി എടുക്കണമെന്ന് മേഴ്സി തടത്തില്‍ പരിശീലകരോട് ആഹ്വാനം ചെയ്തു.
ഡോ.വിജയലക്ഷ്മി തിരുവനന്തപുരം, ജോളി തടത്തില്‍ ജര്‍മനി, ജയിംസ് ജോണ്‍ ബെഹ്റിന്‍, കൃഷ്ണകുമാര്‍ തിരുവനന്തപുരം, പദ്മകുമാര്‍ തിരുവനന്തപുരം, ശുഭ നാരായണന് തിരുവനന്തപുരം, രാധിക സോമസുന്ദരം തിരുവനന്തപുരം, ശശി നായര്‍ ദുബായ്, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ പരിശീലനം ലഭിച്ച പരിശീലകര്‍ അവരുടെ അനുഭവ സാക്ഷ്യത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിനോട് നന്ദി പറയുകയും, ഈ പരിശീലനത്തിലുടെ നേടി എടുത്ത ആത്മവിശ്വാസത്തെയും സ്വയം പര്യാപ്തതെയും കുറിച്ചും എടുത്തു പറഞ്ഞു. അടുത്ത അദ്ധ്യായന വര്‍ഷത്തേക്കുള്ള സാമ്പത്തിക സഹായമെന്നോണം അതിനു വേണ്ടുന്ന തുകയുടെ ഒരു ചെക്ക് മേഴ്സി തടത്തില്‍ ഡയറക്ടര്‍ സിസ്ററര് മേഴ്സി മാത്യുവിനെ ഏല്‍പ്പിച്ചുകൊണ്ട് സിസ്ററര് മേഴ്സി മാത്യുവിനോട് നന്ദിയും പറഞ്ഞു.
|
|
- dated 14 Jun 2022
|
|
Comments:
Keywords: India - Otta Nottathil - wmc_womens_forum_poonthura_project India - Otta Nottathil - wmc_womens_forum_poonthura_project,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|