Today: 04 Jul 2020 GMT   Tell Your Friend
Advertisements
യുഎസ് ~ താലിബാന്‍ കരാര്‍ പാളുന്നു; തടവിലുള്ള ഭീകരരെ മോചിപ്പിക്കില്ലെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍
Photo #1 - Other Countries - Otta Nottathil - 2320203afghan

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കാനെന്ന പേരില്‍ ആഗോള ഭീകര സംഘടനയായ താലിബാനുമായി യുഎസ് ഒപ്പുവച്ച കരാര്‍ പാളുന്നു. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെ മാറ്റി നിര്‍ത്തിയുള്ള കരാര്‍ സര്‍ക്കാര്‍ തള്ളി. ജയിലുകളിലുള്ള 5000 താലിബാന്‍ തടവുകാരെ വിട്ടയക്കണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ കഴിയില്ലെന്നാണ് അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ പ്രഖ്യാപനം.

ഉടമ്പടി ഒപ്പുവെക്കുമ്പോള്‍ താലിബാന്‍ ആവശ്യപ്പെട്ട പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. അതേസമയം യു.എസ്. സൈന്യത്തെ പിന്‍വലിക്കല്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. സൈനികരെ എത്രയും വേഗം പിന്‍വലിക്കുക എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയായിരുന്നു ട്രംപിന്റെ നീക്കങ്ങളെന്നും, അഫ്ഗാന്‍ സമാധാന ശ്രമങ്ങള്‍ കണ്ണിലെ പൊടിയിടല്‍ മാത്രമാണെന്നുമുള്ള ആരോപണം ശക്തമാണ്.

ഇസ്ളാമിക ഭീകരരെ രാജ്യ ഭരണം തിരിച്ചേല്‍പ്പിക്കാനുള്ള യുഎസ് ശ്രമത്തിന് നിഷ്പക്ഷരുടെ പിന്തുണ ലഭിക്കുന്നില്ല. രാജ്യത്ത് ഇസ്ളാമിക ഭരണം നടപ്പാക്കുമെന്നായിരുന്നു കരാര്‍ ഒപ്പിട്ട ശേഷമുള്ള താലിബാന്റെ ആദ്യ പ്രഖ്യാപനം തന്നെ.

ഖത്തറിന്റെ തലസ്ഥാനമായ ജിദ്ദയില്‍ ഒന്നരവര്‍ഷത്തോളംനീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു കരാര്‍ ഒപ്പുവെക്കല്‍. 14 മാസംകൊണ്ട് അഫ്ഗാനിസ്താനില്‍നിന്ന് യു.എസിന്റെയും നാറ്റോ സഖ്യത്തിന്റെയും മുഴുവന്‍ സൈനികരെയും പിന്‍വലിക്കുമെന്നാണ് കരാറിലെ പ്രധാനവ്യവസ്ഥ. അഫ്ഗാനെ ഭീകരവാദപ്രവര്‍ത്തനത്തിന് ഉപയോഗിക്കില്ലെന്ന് താലിബാനും ഉറപ്പുനല്‍കി. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തുടര്‍ചര്‍ച്ചകള്‍ നടത്തണമെന്നും കരാര്‍ വ്യവസ്ഥചെയ്യുന്നു. എന്നാല്‍, അഫ്ഗാനിലെ പാവസര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്നാണ് താലിബാന്‍ നിലപാട്.
- dated 02 Mar 2020


Comments:
Keywords: Other Countries - Otta Nottathil - 2320203afghan Other Countries - Otta Nottathil - 2320203afghan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us