Today: 14 Apr 2021 GMT   Tell Your Friend
Advertisements
ഓലപ്പുരയില്‍ നിന്നും ചക്രവാളം വരെ ഉയര്‍ന്ന 'ഒടുക്കത്തില്‍ വിജയന്‍ ' എന്ന ശാസ്ത്രജ്ഞനു ഹൃദയപ്രണാമം.
Photo #1 - U.K. - Otta Nottathil - odukkathil_vijayan
ലണ്ടന്‍: ചില വ്യക്തിത്വങ്ങള്‍ അങ്ങിനെയാണ്. എവിടെയും നിറഞ്ഞു നില്‍ക്കും. അടങ്ങാത്ത നോവും നിറയ്ക്കാനാവാത്ത സ്പേസും ഹൃദയഗതങ്ങളില്‍ വിള്ളലും നല്‍കിയെ അവര്‍ മടങ്ങൂ. പിതൃസഹോദന്റെ മരുമകന്‍ എന്ന ബന്ധത്തെക്കാളും സാമൂഹ്യ സാംസ്കാരിക ശാസ്ത്ര രംഗങ്ങളില്‍ തിളക്കമാര്‍ന്ന വ്യക്തിപ്രഭാവത്തിനുടമ, ഏതു വിഷയത്തിലും അഗാധമായ അറിവ്, സൗഹാര്‍ദ്ദത്തിനു അങ്ങേയറ്റം വിലമതിക്കുന്ന വിനയാന്വീതന്‍, വിശാല മനസ്കന്‍, അതായിരിക്കാം വിജയനിലേക്കു കൂടുതലായി ആകര്‍ഷിക്കപ്പെട്ടിട്ടുള്ളത്.

എന്റെ ചാച്ചന് ക്യാന്‍സര്‍ രോഗം കണ്ടുപിടിച്ചപ്പോള്‍ അക്കാര്യം അറിഞ്ഞ ഉടനെ തന്നെ റീജണല്‍ ക്യാന്‍സര്‍ സെന്ററിനെ പറ്റി പറയുകയും അവിടുത്തെ അന്നത്തെ പ്രമുഖ ഡോകറെ പരിചയപ്പെടുത്തുകയും ഞങ്ങള്‍ക്ക് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ വേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും സൗകര്യങ്ങളും ഒരുക്കുമ്പോള്‍ വലിയ ബന്ധമില്ലാത്ത വെറും കുടുംബക്കാരായിരുന്നു ഞങ്ങള്‍. (ക്ഷമിക്കണം; പ്രത്യേക പരിഗണന ഉപയോഗിച്ചിട്ടില്ല; പക്ഷെ ഡോക്ടറുടെ സ്നേഹവായ്പ്പ് ആര്‍ജ്ജിച്ചുവെന്നത് കുറ്റമാക്കല്ലേ പ്ളീസ്).

പിന്നീട് നിരവധി തവണ ചികിത്സാര്‍ത്ഥം പോകുമ്പോളും ഹോസ്പിറ്റലും ഡോക്ടറും വിജയനും ഒരുപോലെ ഒഴിച്ച് കൂടാനാവാത്ത ഘടകങ്ങളായി. അങ്ങിനെ പല തവണകളിലായി ഒന്നിച്ചിരുന്നു സംസാരിക്കുവാനും അതിലൂടെ അദ്ദേഹത്തിന്റെ ഉള്ളിന്റെ നന്മയെ കൂടുതല്‍ ആഴത്തില്‍ ഇറങ്ങി ചെന്ന് കാണുവാനും, അറിവിന്റെ കൊടുമുടിയിലും കാത്തു സൂക്ഷിക്കുന്ന സവിശേഷമായ വിനയം അനുഭവിക്കുവാനും ശാസ്ത്ര ലോകത്തിന്റെ അപാരമായ അറിവുകള്‍ പങ്കിടുവാനും അല്പമെങ്കിലും കഴിഞ്ഞു എന്നതില്‍ ചാരിതാര്‍ത്ത്യമുണ്ട്.

അദ്ദേഹത്തിന്റെ ഭവനത്തിലെ തികച്ചും സ്വതന്ത്രമായ വ്യത്യസ്തങ്ങളായ രണ്ടു പ്രാര്‍ത്ഥനാ മുറികള്‍ വിരല്‍ ചൂണ്ടുകതന്നെ അദ്ദേഹത്തിന്റെ വിശാല മനസ്കതയിലേക്കാവും. ഒരിക്കലെങ്കിലും കണ്ടുമുട്ടിയവരുടെയിടയില്‍ പരിചയപ്പെട്ടവരുടെയിടയില്‍ 'വിജയന്‍ ഒടുക്കത്തില്‍' എന്ന വ്യക്തിത്വം മനസ്സില്‍ ചേക്കേറുന്ന ആകര്‍ഷക വലയമാവും തീര്‍ച്ച.

'വിജയന്‍' ശാസ്തജ്ഞനാവുന്നത്തിലേക്കുള്ള അദ്ദേഹത്തിന്റെ ജീവിത സഞ്ചാരം അദ്ദേഹത്തിന്റെ കുടുംബങ്ങളോടൊപ്പം എഴുത്തുകാരനും സഹോദരനുമായ 'രാജ്കുമാര്‍ ഒടുക്കത്തില്‍' ഫേസ്ബുക്കില്‍ കുറിച്ച ഹൃദയ സ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പിലൂടെ തന്നെ മനസ്സിലാക്കുന്നത് ഇത്തരുണത്തില്‍ കൂടുതല്‍ ഉചിതമാവും.

രാജ്കുമാര്‍ ഒടുക്കത്തില്‍'

"ഏട്ടന്മാര്‍ അഞ്ചു പേരായിരുന്നു. ഓരോരുത്തരെക്കുറിച്ചോര്‍ക്കുമ്പോഴും അഭിമാനാമായിരുന്നു.സഹോദരിമാരില്ലാത്ത കുറവ് എടത്തിയമ്മമാര്‍ നികത്തി. പിന്നെ ഇഷ്ടംപോലെ പേരക്കുട്ടികളും.അച്ഛന്‍ നേരത്തേ കളമൊഴിഞ്ഞു.കനിവും ഹൃദയ അലിവുമുള്ളവനായിരുന്നു. അമ്മയും അങ്ങനെതന്നെ.അമ്മ ഞങ്ങള്‍ ആറുപേരുടെയും സുഹൃത്തുക്കള്‍ക്കും അമ്മയായിരുന്നു.
കുനിഞ്ഞു കയറിയില്ലെങ്കില്‍ തലയിടിക്കുമായിരുന്ന ഓലപ്പുരയിലായിരുന്നപ്പോള്‍ തുടങ്ങിയ സൗഹൃദങ്ങള്‍.വല്യേട്ടന്‍ ആദ്യമായി സൗദിയിലെത്തിയപ്പോള്‍ നിര്‍മ്മിച്ച ടെറസിട്ട വീട്ടിലേക്ക് ചേക്കേറിയപ്പോഴും സൗഹൃദങ്ങള്‍ തുടര്‍ന്നു.ഓലവീട്ടില്‍ സ്ഥലപരിമിതിമൂലം പുറത്തു കോലായില്‍ ചരിച്ചുകെട്ടിയ വരാന്തയിലെ വലിയ കട്ടിലില്‍ ആയിരുന്നു വിജയേട്ടനും ശ്രീന്യേട്ടനും കിടന്നിരുന്നത്. ഞങ്ങള്‍ താഴെയുള്ള രണ്ടുപേര്‍ കട്ടിലിന്റെ ചുവടെയും. അമ്മ അകത്തും.
അച്ഛന്‍ റെയില്‍വേ ബംഗ്ളാവില്‍ പ്രധാന പാചകക്കാരനായിരുന്നു. ആഴ്ചയിലോ രണ്ടാഴ്ച കൂടുമ്പോഴും വരും...ടാര്‍പോളിന്‍ സഞ്ചിയില്‍ നിശ്ചയമായും ഉണ്ടാകുമായിരുന്നു വലിയ നാരങ്ങയായിരുന്നു എന്റെ പ്രിയവസ്തു. അച്ഛന്‍ മരിച്ചിട്ടും വര്‍ഷങ്ങളോളം ആ സഞ്ചിയ്ക്ക് നാരങ്ങയുടെ മണമുണ്ടായിരുന്നു.
ആറാണ്‍മക്കളെ വഴിതെറ്റാതെ വളര്‍ത്തിയെടുത്ത അമ്മ സഹിച്ച ത്യാഗം വലുതാണ്. മക്കളെ നല്ല വിദ്യാഭ്യാസം കൊടുത്തു വളര്‍ത്തണമെന്ന് അച്ഛന് നിര്‍ബന്ധമായിരുന്നു. മൂത്ത മകനെ എഞ്ചിനീറിംഗ് നു അയയ്ക്കാന്‍ വരുമാനമില്ലാത്തതുകൊണ്ട് രണ്ടാമത്തെയാളെ നിര്‍ബന്ധമായി പട്ടാളത്തില്‍ ചേര്‍ത്തി ഏട്ടന് തീരെ ഇഷ്ടമില്ലായിരുന്നിട്ടും. രണ്ടുപേരും ജോലിയില്‍ ചേര്‍ന്നതിനുശേഷം പെട്ടന്നൊരുനാള്‍ ഹൃദയാഘാതം മൂലം അച്ഛന്‍ പോയി.

അമ്മയും ചെറിയ നാല് മക്കളും! അവരുടെ ഉത്തരവാദിത്വം ഏറ്റെടുത്തു വല്യേട്ടന്‍ പഠിപ്പില്‍ മിടുക്കരായ വിയയേട്ടനെയും ശ്രീന്യേട്ടനെയും പഠിപ്പിച്ചു വിജയേട്ടന്‍ ഫിസിക്സില്‍ ഡോക്ടറേറ്റ് എടുത്ത് ആദ്യം മദ്രാസ് കകഠ യിലും, പിന്നെ ബാംഗ്ളൂര്‍ കകടഇ യിലും പിന്നെ വിരമിക്കുന്നതുവരെ തിരുവനന്തപുരം വലിയമല കടഞഛ യിലും ശാസ്ത്രജ്ഞനായി സേവനമനുഷ്ടിച്ചു. പ്രശസ്ത ഡോ അബ്ദുല്‍ കലാമിന്റെ കീഴില്‍ ജോലിചെയ്യാനുള്ള ഭാഗ്യവുമുണ്ടായി.
ആധുനിക റോക്കറ്റ് സാങ്കേതികവിദ്യയായ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്ററം വികസിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.രണ്ടാമത്തെ ഏട്ടന്‍ (ചന്ദ്രന്‍) ആര്‍മിയില്‍നിന്നും വോളന്ററി ആയി വിരമിച്ച ശേഷം റെയില്‍േവയില്‍ ജോലിചെയ്തുവരവേ 2004 ല്‍ ഹൃദയാഘാതം വന്നു മരണമടഞ്ഞു.

ശ്രീന്യേട്ടന്‍ പ്രത്രപ്രവര്‍ത്തനത്തില്‍ മാസ്ററര്‍ ബിരുദം നേടി കലാകൗമുദി, ഇന്ത്യന്‍ എക്സ്പ്രസ്സ്, ഒമാന്‍ ഡെയിലി ഒബ്സര്‍വര്‍ എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചുവരവേ 2000 ല്‍ ഹൃദയാഘാതം വന്നു മരണമടഞ്ഞു.

എല്ലാവരുടെയും കാര്യത്തില്‍ ശ്രദ്ധയുണ്ടായിരുന്ന വിജയേട്ടന്‍ ഉദ്യോഗത്തില്‍നിന്നും വിരമിച്ച ശേഷം നാട്ടില്‍ സ്വസ്ഥജീവിതം നയിച്ചുവരവേ രണ്ടുവര്‍ഷംമുമ്പ് ക്യാന്‍സര്‍ബാധിതനായി ചികിത്സയിലായിരുന്നു. ആകാശത്തിനുതാഴെ ഏതുകാര്യത്തെക്കുറിച്ചും ഏട്ടനറിയാമായിരുന്നു. ഏത് കാര്യത്തിലും സ്വന്തമായ ഒരു കാഴ്ചപ്പാടുള്ള വ്യക്തി.

ശാസ്ത്രത്തോടൊപ്പം കലയിലും അതീവ തല്പരനായിരുന്നു. ജീവിതസഖിയെ തിരഞ്ഞെടുത്തതിലും കലയോടുള്ള താല്‍പ്പര്യം പ്രകടമാണ്. ഭാര്യ ഷാലി വിജയന്‍ ചെനൈ്ന കലാക്ഷേത്രയില്‍ നൃത്താദ്യാപിക. രണ്ടാണ്മക്കള്‍. വിശ്വജിത് ഒടുക്കത്തില്‍ ഛായാഗ്രാഹകന്‍ (ഹൃദയം), ഹേമന്ത് വിജയന്‍ (അര്‍ബണ്‍ കമ്പനി).

തന്റേതായ നിലപാടുകളില്‍ ഉറച്ചു ജീവിച്ചു... മനസ്സുനിറയെ സൗഹൃദവലയം സൃഷ്ടിച്ച്...തന്റെ നിലപാടുകളില്‍ ജീവിച്ചു മരിച്ച എന്‍റെ പ്രിയ ഏട്ടന് ഹൃദയപ്രണാമം!"

വലിയ സ്വപ്നങ്ങള്‍ കാണുവാനും സാക്ഷാല്‍ക്കരിക്കുവാനും പറഞ്ഞു നടന്ന പ്രിയ അബ്ദുല്‍ കലാം ആസാദ് എന്ന അംബരചുംബിയായ വ്യക്തിത്വത്തിന്റെ ശിഷ്യഗണത്തില്‍ ശ്രദ്ധേയമായ റോള്‍ ചെയ്ത ആ വലിയ മനസ്സ് എത്രയോ സ്വപ്നങ്ങള്‍ ബാക്കിയാക്കിയാവും വിടപറഞ്ഞത്.

വേര്‍പാടിന്റെ കടുത്ത ദുംഖം പേറുന്ന ജീവിത സഖി ഷാലിക്കും, മക്കളായ വിശ്വജിത്തിനും, ഹേമന്തിനും അനുശോചനവും സാന്ത്വനവും ഹൃദയംഗമമായി നേരുന്നു.

വിജയന്‍ വിടപറഞ്ഞകന്ന ദുംഖത്തിലും നമ്മള്‍ക്കിങ്ങനെ ആശ്വസിക്കാം കാലചക്രം ഉരുളുമ്പോളും നാളെയുടെ ആകാശമുറ്റത്തു ചക്രവാളത്തിലും, ഗ്രഹങ്ങളിലും വരെ ഓര്‍മ്മകളും അഭിമാനവുമായി നമ്മുടെ ശാസ്ത്രകുതുകി നിറഞ്ഞു നില്‍ക്കും. വലിയ മനസ്സിന് ഒരായിരം ഹൃദയ പ്രണാമം.
- dated 28 Aug 2020


Comments:
Keywords: U.K. - Otta Nottathil - odukkathil_vijayan U.K. - Otta Nottathil - odukkathil_vijayan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us