Today: 03 Mar 2021 GMT   Tell Your Friend
Advertisements
റബര്‍ പ്രതിസന്ധി~കേന്ദ്രസര്‍ക്കാര്‍ അടവുനയം തിരുത്തി കര്‍ഷകരെ സഹായിക്കണം: ഇന്‍ഫാം
Photo #1 - India - Associations - rubber_issue_infam_statement_17february
കൊച്ചി: വിലത്തകര്‍ച്ചമൂലം റബര്‍ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോള്‍ റബര്‍ സംഭരണത്തിലും കര്‍ഷകസഹായധനത്തിലും കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടലുകള്‍ നടത്താതെ അടവുനയവുമായി മുഖംതിരിഞ്ഞുനില്‍ക്കുന്നത് കര്‍ഷകദ്രോഹവും പ്രതിഷേധകരവുമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍ പറഞ്ഞു.

ഇതിനോടകം കേന്ദ്രസര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങളും നടപടികളും റബര്‍ വിപണിയില്‍ ഫലപ്രദമായിട്ടില്ല. ഇറക്കുമതി തീരുവ 20ല്‍ നിന്ന് 25 ശതമാനമായി വര്‍ദ്ധിപ്പിച്ചപ്പോള്‍ റബറിന് കിലോഗ്രാമിന് 130 രൂപ വിലയുണ്ടായിരുന്നു. ഇപ്പോഴത് 90 രൂപയില്‍ താഴെയായി. മുംബൈ, ചെനൈ്ന തുറമുഖങ്ങളിലൂടെയുള്ള ഇറക്കുമതി നിയന്ത്രണവും അഡ്വാന്‍സ് ഓതറൈസേഷന്‍ സ്കീമിലൂടെയുള്ള റബര്‍ ഇറക്കുമതിയുടെ മാര്‍ച്ച് 31 വരെയുള്ള നിരോധനവും റബര്‍ വിപണിയില്‍ കര്‍ഷകന് ഗുണംചെയ്തില്ലെന്നു മാത്രമല്ല റബര്‍ വില വീണ്ടും കുത്തനെ ഇടിയുകയാണുണ്ടായത്. അടിസ്ഥാനവിലയ്ക്ക് റബര്‍ സംഭരണത്തിനും വിലസ്ഥിരതാപദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് സഹായധനത്തിനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും വരാന്‍പോകുന്ന ബജറ്റില്‍ ഇതിനായുള്ള നിര്‍ദ്ദേശങ്ങളുണ്ടാകണമെന്നും വി.സി.സെബാസ്ററ്യന്‍ അഭ്യര്‍ത്ഥിച്ചു.

കാര്‍ഷികവിലത്തകര്‍ച്ചയില്‍ കരിമ്പ്, പരുത്തി കര്‍ഷകരെയും റബര്‍ കര്‍ഷകരെയും രണ്ടുതരം പൗരന്മാരായി ഭരണനേതൃത്വങ്ങള്‍ കാണുന്നത് അതിക്രൂരമാണ്. സമാന പ്രതിസന്ധിയില്‍ പട്ടാളഭരണം നടത്തുന്ന തായ്ലണ്ട് സര്‍ക്കാരും മലേഷ്യന്‍ ഗവണ്‍മെന്റും കര്‍ഷകര്‍ക്ക് നല്‍കുന്ന സംരക്ഷണവും സഹായവും കേന്ദ്രസര്‍ക്കാര്‍ കണ്ടുപഠിക്കണമെന്നും വി.സി,സെബാസ്ററ്യന്‍ സൂചിപ്പിച്ചു.
- dated 17 Feb 2016


Comments:
Keywords: India - Associations - rubber_issue_infam_statement_17february India - Associations - rubber_issue_infam_statement_17february,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
rubber_issues_2018_march_05
വ്യവസായികളും വന്‍കിട വ്യാപാരികളും ചേര്‍ന്ന് റബര്‍ ആഭ്യന്തരവിപണി അട്ടിമറിക്കുന്നു: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
rubber_policy_infarm_23jan_press_release
റബര്‍നയം: പ്രഹസനചര്‍ച്ചകളില്‍ വിഢിവേഷം കെട്ടാന്‍ കര്‍ഷകരെ കിട്ടില്ല~ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
infarm_farmes_day_on_january15
ഇന്‍ഫാം കര്‍ഷകദിനാചരണം ജനുവരി 15ന് ആയിരത്തിലേറെ കേന്ദ്രങ്ങളില്‍
തുടര്‍ന്നു വായിക്കുക
land_problem_infarm_press_release_08_january_2017
വന്‍കിട തോട്ടമുടമകളുമായുള്ള കോടതിവ്യവഹാരങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നത് അന്വേഷിക്കണം
തുടര്‍ന്നു വായിക്കുക
infarm_reaction_against_rubber_board_23november2017
റബര്‍ പ്രതിസന്ധി അതിരൂക്ഷമാകുന്നു; റബര്‍ ബോര്‍ഡ് നാഥനില്ലാക്കളരി: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_issue_26_april_2017
കര്‍ഷകവിരുദ്ധ കരാറുകള്‍ക്കും നികുതി നിര്‍ദ്ദേശത്തിനുമെതിരെ സംഘടിത പ്രക്ഷോഭം വേണം: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
land_mafia_and_farmers
കുടിയേറ്റ കര്‍ഷകരുടെ മറവില്‍ കയ്യേറ്റഭൂമാഫിയകളെ സംരക്ഷിക്കുവാന്‍ അനുവദിക്കില്ല: വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us